---
title: "യൂത്ത് കോൺഗ്രസ് പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം ; പ്രവർത്തകരും, പൊലീസും തമ്മിൽ ഉന്തും തള്ളും"
english_title: "Clashes during night march of Youth Congress to Panur Police Station; Push and shove between activists and police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171190/Clashes during night march of Youth Congress to Panur Police Station; Push and shove between activists and police"
published_at: "2023-12-21T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584694c1c538_IMG-20231221-WA0109.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം ; പ്രവർത്തകരും, പൊലീസും തമ്മിൽ ഉന്തും തള്ളും

> **Lead Summary:** യൂത്ത് കോൺഗ്രസ് പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം ; പ്രവർത്തകരും, പൊലീസും തമ്മിൽ ഉന്തും തള്ളും

## Article Content

യൂത്ത് കോൺഗ്രസ് പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം ; പ്രവർത്തകരും, പൊലീസും തമ്മിൽ ഉന്തും തള്ളും

യൂത്ത് കോൺഗ്രസ് കൂത്ത്പറമ്പ് ബ്ലോക്ക് കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ച് അക്രമാസക്തമായി. പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചതാണ് നേരിയ സംഘർഷത്തിൽ കലാശിച്ചത്.

തുടർന്ന് പ്രവർത്തകരും, പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളും നടന്നു. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവള്ളി നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വിപി രാഹുൽ അധ്യക്ഷനായി. പി.പി പ്രഗീഷ് സ്വാഗതം പറഞ്ഞു.

ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജു, സി.വി.എ ജലീൽ, ഒ.ടി നവാസ്, എൻ.വി അരുൺ, ജോഷിൻ അണിയാരം, കെ.കെ വിജേഷ്, കെ.കെ വിപിൻദാസ് എന്നിവർ നേതൃത്വം നൽകി. കൂത്ത്പറമ്പ് എസിപി കെ.വിനോദ് കുമാർ, പാനൂർ സി.ഐ എം പി ആസാദ്, എസ്.ഐ സി.സി ലതീഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171190/Clashes during night march of Youth Congress to Panur Police Station; Push and shove between activists and police)